6

Tuesday, 14 May 2013

ആകാശം കണ്ണാടി ആയിരുന്നെങ്കിൽ!

ആകാശം  കണ്ണാടി ആയിരുന്നെങ്കിൽ ,
മഴവില്ലിനു നിറമുണ്ടാവില്ല!
ഞാൻ  ശ്വസിക്കുമോ ...എന്നറിയില്ല ...!
മഴയും കാറ്റും എല്ലാം എനിക്ക് അറിയാത്ത പദങ്ങളാവും ...

എന്നാൽ ,
കണ്ണുകളിൽ പ്രണയത്തിന്ടെ മഷി എഴുതി
വാകുകളിൽ നിറങ്ങൾ കലർത്തി
പ്രതീക്ഷകളിൽ ആർത്തി ഒളിപ്പിച്ചു
ചമയേണ്ടി വരില്ലായിരുന്നു....

ഒരിക്കൽ...
ഞാൻ  നിന്നോട്  പറയും
എന്നെ പറ്റി ...
എന്റെ തൊലി നീ കാണുന്ന ഗോതമ്പ് നിറമല്ല
 അതിനു എന്റെ എല്ലുകളേക്കാൾ മിനുസവും
വെളുപ്പിനേക്കാൾ നിറവും ഉണ്ട് ...
നല്ല ഉറപ്പും ....

ആകാശം  കണ്ണാടി  ആയിരുന്നെങ്കിൽ
വാക്കുകൾക്ക്  ജീവനും
കണ്ണുകളിൽ നിറങ്ങളുമുണ്ടാവില്ല
എനിക്ക് ആരോടും ഒന്നും പറയാനുമുണ്ടാവില്ല !

8 comments:

  1. എന്നാൽ ,
    "കണ്ണുകളിൽ പ്രണയത്തിന്ടെ മഷി എഴുതി
    വാകുകളിൽ നിറങ്ങൾ കലർത്തി
    പ്രതീക്ഷകളിൽ ആർത്തി ഒളിപ്പിച്ചു
    ചമയേണ്ടി വരില്ലായിരുന്നു...."

    നല്ല വരികള്‍.

    "എന്റെ തൊലി നീ കാണുന്ന ഗോതമ്പ് നിറമല്ല
    അതിനു എന്റെ എല്ലുകളേക്കാൾ മിനുസവും
    വെളുപ്പിനേക്കാൾ നിറവും ഉണ്ട് ...
    നല്ല ഉറപ്പും ...."

    എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല.

    "വെളുപ്പിനേക്കാൾ നിറവും"

    അങ്ങിനെ ഒരു നിറം ഉണ്ടോ..?

    ReplyDelete
  2. :D nyc nyc !! ppl may label u as a romantic poet after reading this :D

    ReplyDelete
  3. yes....its there in my eyes...maybe not in yours...:)
    happy that u thot about my lines....

    ReplyDelete
  4. ഒരു അക്ഷരത്തെറ്റ് : വാകുകളിൽ >> വാക്കുകളിൽ.

    വെളുപ്പിനെക്കാൾ നിറവും >> വെളുപ്പിനെക്കാൾ വെളുപ്പും എന്നായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്നൊരു തോന്നൽ

    ആകാശം കണ്ണാടിയാവാതിരിക്കട്ടെ..

    മനസ്സുകൾ ഇരുളിന്റെ കോട്ടകൊത്തളങ്ങളിലൊളിപ്പിച്ചു വച്ച്

    അറിഞ്ഞത് പറയാതിരിക്കാനും

    പറഞ്ഞത് അറിയാതിരിക്കാനും

    ഒരു ജീവിതം ബാക്കി വെക്കുന്നുണ്ടല്ലൊ അത്.

    P S : കമന്റ് വെരിഫിക്കേഷൻ മാറ്റുന്നത് നന്നായിരിക്കും

    ReplyDelete
  5. ആശംസകൾ.......
    കൂടുതൽ വായിക്കുക എഴുതുക.......

    ReplyDelete
  6. നന്നായിട്ടുണ്ട്....ആശംസകള്‍... :)

    ReplyDelete