ഒരിക്കൽ ഞാൻ അറിയും ,
മേഘങ്ങളിലെ നിറങ്ങൾ പോലെ
എപ്പോഴോ ആരോ കണ്ടു തീർന്ന ,
മറന്നുപോയ ഒരു സ്വപ്നമാണ് ,
ഞാൻ പെയ്തു തീർത്ത എന്റെ ജീവിതം...
ഇനി ഞാൻ ഉറങ്ങുന്നത് ,
ഒരു പ്രഭാതത്തെ അനുഭവിച്ചറിയാൻ
സൂര്യനും ചന്ദ്രനും അടങ്ങുന്ന മറ്റൊരു പ്രഭാതം
മറ്റുള്ളതെല്ലാം അപരിചിതം...
ഓർമയിൽ സ്വയം നഷ്ടപെടുന്ന യാമം...
നീയും ഞാനും സാങ്കൽപികം ,
എന്നാലും നീ എന്നെ ഭ്രാന്തി
എന്ന് വിളികുംപോൾ
ഞാൻ അറിയുന്നില്ല നിന്ടെ തീവ്രത.
ഞാൻ അപോഴും കഥകൾ നിറഞ്ഞ
ശൂന്യതയിലേക്ക് .....