ഓരോ മഴയും എനിക്ക് വേണ്ടി പെയ്തു...
ഒരു ദിവസം ,
ആ മഴയിൽ എനിക്ക് ശ്വസിക്കാൻ കഴിഞ്ഞില്ല...
വേറൊരു ദിവസം ,
മഴ നനഞ്ഞ ഞാൻ പനി പിടിച്ചു കിടന്നു
മറ്റൊരു മഴയിൽ ,
ഞാൻ ലക്ഷ്യമില്ലാതെ നടന്നു...
ഒരു രാത്രി മഴയക്ക് ശേഷം ,
ഞാൻ ആളുന്ന പ്രണയാഗ്നിയെ വലയം വച്ചു...
ഏതോ ഒരു മഴയിൽ ,
തൊടിയിലെ ഇലഞ്ഞിക്കൊമ്പ് ഒടിഞ്ഞു വീണു...
മഴ....!!
വീണ്ടും മഴ പെയുന്നു...എനിക്ക് വേണ്ടി...!!!
ലഹരി നിറഞ്ഞ ഗന്ധത്തോടെ ....
ഞാൻ മതിയാവോളo അത് ശ്വസിക്കുന്നു ...

No comments:
Post a Comment