നിലാവുള്ള രാത്രികള്‍ ഞാന്‍ ഇഷ്ടപെട്ടിരുന്നു .നാളെ നികാഹാണ് ...!!
താഴെ ബിരിയാനിയിലെകുള്ള ചേരുവകളെല്ലാം തയ്യാറാക്കുന്നു .ബഹളം ഒന്ന് കുറഞ്ഞു...
അദ്ദേഹം നിക്കാഹിന്ടെ ഒരുക്കങ്ങളില്‍ ഓടി നടന്നു ക്ഷീണിച്ചു. ഞങ്ങള്‍ടെ നിക്കാഹിനു ഇതിലും തിരക്കുണ്ടായിരുന്നു .
ചുമന്ന കസവു സാരിയില്‍ തടവി കൊണ്ട് അദ്ദേഹം :" നിനക്ക് ഇത് നന്നായി ചേരും. നല്ല കളര്‍ ....കുട്ടികള്‍ ഉറങ്ങിയോ ?"
"മൂത്ത താത്താടെ മക്കളെ കൂടെയാണ് ഓല് "....ഞാന്‍ ഉള്ളിലുള്ള പതര്‍ച്ച അറിയിക്കാതെ പറഞ്ഞു .
"നീ നിസ്കരിച്ചോ ?.... ഞാന്‍ ഒന്ന് നിസ്കരിക്കട്ടെ ....പെട്ടെന്ന് കിടക്കണം ...നല്ല ക്ഷീണം ..."
എന്ടെ നിശ്വാസത്തിലെ പതര്‍ച്ച അറിഞ്ഞത് കൊണ്ടാവം അദ്ദേഹം എന്നോട് പറഞ്ഞു ...
"നിനക്ക് ഞാന്‍ ഒരു കുറവും വരുത്തില്ല ...നീ തന്നെയാണ് എനിക്ക് പ്രിയപെട്ടവള്‍ ..."
എന്ടെ നെഞ്ചിടിപ്പ് കൂടി ...കണ്ണുകളില്‍ നനവുണ്ട് ..എങ്കിലും ആ കരവലയങ്ങളില്‍ ഞാന്‍ സുരക്ഷിതയാണ് ..
ബാങ്ക് വിളി കേള്കുന്നുണ്ട് ....
"എണീക്ക്....ഞാന്‍ വിളിച്ചു ....
ഒരു ഞെട്ടലോടെ അദ്ദേഹം എണീറ്റു ...പിന്നെ എന്നെ വാത്സല്യത്തോടെ സ്നേഹിച്ചു ....ഞാന്‍ എന്നും വഴങ്ങുന്നവളാണ്...
പടച്ചവനെ സ്തുതിച്ചു കൊണ്ട് ആ ദിവസവും തുടങ്ങി...
നിക്കാഹിന്ടെ ആകൊഷങ്ങള്‍ ...അധികം ആളില്ല ....ഞാന്‍ സ്വയം അറിയാതെ തന്നെ സംസാരിക്കുകയാണ് ...എന്ടെ മുഖഭാവങ്ങളെ നിരീക്ഷിക്കുന്നവര്‍ ....!!!
ഒരു പ്രായമായ ഉമ്മച്ചി എന്ടെ കയ്യില്‍ പിടിച്ചു നിറകണ്‍കളോടെ പറഞ്ഞു ...
"അനക്ക് നല്ലത് വരും ...അന്ടെ ഈമാന്ടെ ഉറപ്പാണ് ഇയ്യ് ഇങ്ങനെ ഓടി നടക്ക്ണത് ..."
ഞാന്‍ ചെറു ചിരിയോടെ അവിടന്ന് മാറി എന്ടെ മുറിയിലെ കുളിമുറിയിലേക്ക് ....
കുളിമുറിയിലെ കണ്ണാടിയില്‍ എനിക്ക് എന്നെ കാണാന്‍ കഴിയുന്നില്ല ....ഞാന്‍ മുഖം കഴുകി ...തുടച്ചു ....ഞാന്‍ പടച്ചോനെ മനസ്സില്‍ ഓര്‍ത്തു കൊണ്ട് ദീര്‍ഘമായി നിശ്വസിച്ചു ....
" ഉമ്മാ ...എന്ടെ മുടി അഴിഞ്ഞു" ...രണ്ടാം ക്ലാസ്സുകാരി ....അവള്‍ സന്തോഷിച്ചിരുന്നു ....
കഴിഞ്ഞ ഹജ്ജിനു പോയി വന്നതില്‍ പിന്നെ മൂപ്പര്‍ക് പടചോനോട് വല്ലാത്ത അടുപ്പാണ് ....രാത്രി നിസ്കാരവും ,ഓതും ദിക്റുകളും ,ദുആകളും എല്ലാം ചെയ്യും ...
ഞാനും നിസ്കരിച്ചു ....അദ്ദേഹത്തിന്ടെ നന്മക്കു വേണ്ടി പ്രാര്‍ഥിച്ചു .....ഞങ്ങള്‍ടെ ദിവസങ്ങള്‍ ഉത്സവങ്ങള്‍ ആയി മാറി ....അപ്പോള്‍ അദ്ദേഹമാണ് എന്നോട് അവളെ കുറിച്ച് പറഞ്ഞത് ...പട്ടിണി പാവങ്ങള്‍ ....പ്രായത്തില്‍ എന്ടെ അനുജത്തി ...
അന്ന് തൊട്ടു ഞാന്‍ എനികൂ വേണ്ടി പ്രാര്‍ഥിച്ചു ....
സ്വര്‍ഘത്തിലെ ഏറ്റവും അധികം വസന്തങ്ങള്‍ നിറഞ്ഞ തോട്ടങ്ങള്‍ ഞാന്‍ സ്വപ്നം കണ്ടു ....
"ഇക്കാക്ക് ന്നെ ഒരുപാട് ഇഷ്ടാണ് ...."അതുകൊണ്ടല്ലേ എന്നെ പനി വരുമ്പോള്‍ കൂടെയിരുന്നു ശ്രുശൂഷിച്ചത് ...!...എന്ടെ മക്കളെ ലാളിക്കുന്നത് ...!
പിന്നെയെന്തിനാണ് ഞാന്‍ എന്ടെ കണ്കളിലെ പരന്ന കണ്മഷി ഈ സാരിത്തുമ്പിലാക്കുന്നത് ...?!
നികാഹിന്ടെ സമയത്ത് ദുആ ചെയ്തു ഞാന്‍ എന്ടെ മനസ്സില്‍ ആ മുഹുര്‍ത്ഥം ധന്യമാക്കി .... എല്ലാവരും എന്നെ ശ്രധികുന്നുണ്ട് ...എന്ടെ മുഖത്തെ ഭാവം അവരെ ലജ്ജിപ്പിച്ചു ...
എന്ടെ അത്ര സുന്ദരി അല്ല അവള്‍ ...എന്ടെ ഉള്ളിലെ പെണ്ചിന്തകള്‍ എന്നെ തലോടി ...ഓരോ നിമിഷങ്ങളും ഞാന്‍ അധിജീവിച്ചു ..ഏറെ വൈകി.... അവള്‍ക്ക് ഞാനാണ് മുറി കാണിച്ചു കൊടുത്തത് ...എന്ടെ മുറിയുടെ അടുത്തത് .. പഴുത്ത വ്രണത്തില്‍ ഞെക്കി വേദനിപ്പിക്കുന്ന പോലെ ...
ഇന്നും കുട്ടികള്‍ താഴെ തന്നെ ഉറങ്ങി ...
മഴ നനഞ്ഞ രാത്രികളെ ഞാന്‍ ഇഷ്ടപെട്ടിരുന്നു ...ഇന്നു ഞാന്‍ തനിയെ ..എന്ടെ മുറിയിലെ നേരിയ വെട്ടത്തില്‍ ഞാന്‍ കണ്ണുകള്‍ അടച്ചു ...എന്ടെ ചിന്തകള്‍ പോലും എന്നെ പരിഹസിക്കുന്നു ....ഞാന്‍ ഇതുവരെ കാണാത്ത പടച്ചവനെ കാണാന്‍ മോഹിച്ച നിമിഷങ്ങള്‍ ....മഴ ആര്‍ത്തു പെയ്തു ....
സുബഹി ബാങ്ക് കൊടുകുന്നത് കേള്‍കാം ...ഞാന്‍ നിസ്കരിച്ചു ...വീണ്ടും ഒരു പുതിയ ദിവസം ...എന്ടെ മുഖത്തേക്ക് ഇക്ക ഇന്ന് നോകിയത് പോലും ഇല്ല ....
വാതിലില്‍ തട്ടിയത് ഇക്ക ആവും ...
എനിക്ക് തോന്നിയതാണോ ?....അല്ല അദ്ദേഹമാണ് ...!!!
രാത്രി യിലെ ആഹാരം എല്ലാം നന്നയിടുണ്ടെന്നു ഇക്ക ....
ഞാന്‍ ചിരിച്ചു ...
സ്നേഹത്തിന്ടെ പ്രതിരൂപമാണോ എന്ന് ഞാന്‍ സംശയിക്കുന്നു ...ഇക്കാക്ക് എന്നെ ഇഷ്ടാണ് ....അതുകൊണ്ടല്ലേ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് ...
ഈ രാത്രിയിലും മഴ പെയ്തു ....ആ മഴയുടെ സുഗന്ധം ഞാന്‍ അറിഞ്ഞില്ല....അതെനിക്ക് എന്നെന്നേക്കുമായി നഷ്ടപെട്ടിരിക്കുന്നു ....