അവനും അമ്ബല് പൂക്കളും .....
അവന് എന്റെ കൂട്ടുകാരനനോന്നും അല്ല .ഇടക്ക് ഞാന്‍ അവനെ കണ്ടിടുണ്ട്.എന്റെ നാട്ടില്‍ കായലരികിലാണ് അവന്ടെ ചെറിയ പുരയിടം.ഞാന്‍ ആദ്യമായാണ് അവടെ പോവുന്നത്.ആമ്ബല്‍ പൂകള്ക് വേണ്ടി.അവനെന്നോട് ഇത്ര സ്നേഹമുണ്ട് എന്ന് ഞാന്‍ അറിഞ്ഞത് ,ആഴങ്ങളെ ഭയക്കാതെ ദൂരേക്ക് നീന്തിയപോള് ആണ്...നനഞ്ഞു കരക്ക് കയറിയ അവനെ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചു. തീരെ ഭംഗിയില്ലാത്ത കണ്ണുകള്‍...ചിരി കാണാന്‍ രസമുണ്ട്.
നീണ്ട തണ്ടുകളോട് കൂടിയ പൂകള് !എത്ര മനോഹരമാണ് അവയുടെ ഇതളുകള്‍!.
വീട്ടില്‍ ഞാന്‍ ഒരുപാട് ചെടികള്‍ വളര്‍ത്തുന്നുണ്ട് .ഇതും നട്ടുപിടിപ്പിച്ചാലോ !?
ആമ്ബല്‍ ചെടി വീട്ടില്‍ വളര്‍ത്താന്‍ പറ്റോ ?ഞാന്‍ അവനോടു ചോദിച്ചു.
വലിയൊരു പത്രത്തില്‍ വെള്ളം നിറച്ചു വളര്താലോ ....അവന് പറഞ്ഞു.
എന്നാല്‍ പിന്നെ അതിന്ടെ വേരോട് കൂടി ഒന്ന് പറിച്ചു തരോ എനിക്ക്?ഞാന്‍ ചോദിച്ചു
അതിനെന്താ ...വേര് അല്ല ,കിഴങ്ങ് ആണ് നടേണ്ടത് ..നല്ല ആഴത്തില്‍ ആവും...ഞാനൊന്നു നോകട്ടെ .....അവന് വീണ്ടും കായലിലേക്ക്....
കിഴങ്ങോട് കൂടിയ ചെടിയും...ചുമ്മന്ന പൂകളും...അവന് എന്നോടുള്ള ഇഷ്ടത്തിന്ടെ ആഴം അറിയിച്ചു .....
പിന്നീടു പലവട്ടം ഞാന്‍ അവനെ കണ്ടു.എന്നോട് സംസാരിക്കാന്‍ ശ്രമിച്ചപ്പോഴൊന്നും എന്തോ ഞാന്‍ പരിചയം കാണിച്ചില്ല!!!...
when ua soul absorbs ua life.. u bring out that life in to sheets of paper...!!!n here it is..good one!!
ReplyDelete