6

Wednesday, 27 February 2013

അയൽവാസി .......


രാവിലെ അടുക്കളയിലെ  മൂലയില്‍ ഒരു കപ്പ് ചായയും മോന്തി ,വിധൂരതയിലോട്ടു കണ്ണും നട്ട് ഇരിക്കാണ് അവന്‍ ....ഇന്ന് കോളേജില്‍ പോവണോ വേണ്ടേ എന്ന ആശയകുഴപ്പ്തിലാണ് അവന്‍ ....

ഉറക്ക ചവ മാറാതെ മുടി നിറുകയില്‍ ചുരുട്ടി കെട്ടി അവളും വന്നു ....ഉദ്ദേശം ...ഒരു കപ്പ്‌ ചായ തന്നെ ....

എടീ ....നീ  ഇത് ....കണ്ടാ ....
ആ ചീമാകൊന്നേടെ കൊമ്പ് ഇന്നും മറി ച്ചിട്ടക്കണ്  ....ഇതു പ്പോ അങ്ങനെ വിട്ടാ പറ്റൂലാ ...ഉമ്മ ദേഷ്യത്തോടെ  അലറി ...

 ഞാന്‍  ജനലഴികളിലൂടെ നോക്കി ...
ചുരുണ്ടുകേറിയ ട്രൌസർ  ഒന്നുകൂടി വലിച്ചു  കയറ്റി  അവനും നോക്കി ....

           ഇന്നലെ കുഴിചിട്ടതല്ലേ അത് ....ഗൌരവത്തില്‍ ചോദിച്ചു   അവന്‍ ....
                               യ്യ് ഇങ്ങണ്ടു നോക്ക് ചെക്കാ ....
                               ഓള് ഒരുത്തി ആണ് ഓള്‍ടെ മക്കളെ  കൊണ്ട് ആ അതിരത്ത്     ഒന്നും കുത്തിപിടിപ്പിക്കാന്‍ സമ്മതികാത്തത് ...
ഓള്‍ടെ പോലെ മൂന്നെണ്ണം ഇല്ലെങ്കിലും ...ഇക്കൂണ്‍ണ്ട് ഒരു കരട് ...യ്യ്  ങ്ങട്ടു  വാടാ ....അത് അവടെ  കുഴിച്ചിടാന്‍ പറ്റോ എന്ന് ഞാനൊന്നു നോക്കട്ടെ ....ഇത് ഇങ്ങനെ വിട്ടാ പറ്റൂലാ ..ഇത് മറിച്ചിട്ടാല്‍ .....പടചോനാണേല്‍  വടക്കേ ഭാഗത്ത്‌ ഇങ്ങട്ട് ചാഞ്ഞ ആ പ്ലാവും തൈ ഞാനോടിച്ചി ടും ...ഉമ്മ പറഞ്ഞു .

ന്ടെ പടച്ചോനേ!! ....എന്തോരനുസരനയോടെയാണ് അവന്‍ പോകുന്നത്!
മറിഞ്ഞു കിടന്ന കൊമ്പ് എടുത്തു അവന്‍ ആഞ്ഞു കുഴിച്ചിട്ടു...അപ്പുറത്തുനിന്നു ഒളികന്ണുകള്‍ മിന്നി മറയുന്നു...

കൊതുകുകടി സഹിച്ചിട്ടു അവന്‍ അധ്വനികുന്നത് കണ്ടു എനിക്ക് സഹിച്ചില്ല... അവന്ടെ ട്രൌസർ ഇപ്പോ അഴിയും എന്ന മട്ടാണ്...എന്നാലും അവനതു ആഴത്തില്‍ കുഴിച്ചിട്ടു ....
രണ്ടുപേരും യുദ്ധം ചെയ്തു ജയിച്ച പോലെയാണ് വരവ്!!!

ഇന്ന്  കോഴി പൊരിച്ചതും പത്തിരിയും ആണ് പലഹാരം ...
അവനു ഒരു കൊഴികശ്നം കൂടി ഉമ്മ കൊടുത്തു.. അവന്‍ ആര്‍ത്തിയോടെ ചൂടുള്ള  കൊഴിക്കാ ലും കടിച്ചു തിന്നു ....പോയി ...

ദേ ....വരുന്നു  ......യുദ്ധത്തിലെ എതിര്‍ പാര്‍ട്ടി.....
                       
എന്താ.....സുബൈദാ ....രാവിലെ.....?
                                             കൂട്ടാന്‍ വെക്കാന്‍ നോകിയപ്പോ പച്ചമുളകും തക്കാളിം         ഇല്ലാ ....ഇന്ടഗീല് ഇക്ക് രണ്ടു പച്ചമുളകും ഒരു തക്കാളിം  വേണം..സുബൈദാത്ത വിനയത്തോടെ പറഞ്ഞു ....

"എടി....ആ ..ഫ്രിട്ജില്‍ന്നു വേണ്ടത് ഇതാതാക് കൊടുക്ക്...."ഉമ്മ എന്നോട് പറഞ്ഞു ...
എന്തൊരു സ്നേഹം !!!

സുബൈദാത്ത : മൂപര്ടെ  അടുതുന്ന് ഒരാള് വരുനുണ്ട് ...
                                കുട്ട്യോള്‍ക് കുറച്ചു  മിട്ടായിം പിന്നെ നിക്ക്
                                ഒരു മാലയും ഇണ്ട്...കുട്ട്യോളു അത് കാത്ത്                 
                                ഇരിക്കാ....
                കുറച്ചു ഗമയോടെ താത്ത പറഞ്ഞു നിര്‍ത്തി.....

"ഇപോ അല്ലെങ്കിലും സ്വര്‍ണം വാങ്ങി വെക്കുന്നതാ  നല്ലത് ....വില കൂടല്ലേ പൊന്നിന് "....
ഉമ്മ നിശ്വസിച്ചുകൊണ്ടു പറഞ്ഞു.....

" ഞാന്‍  പോട്ടെ....നേരം വൈകി....കുട്ട്യേള് സ്കൂളില്‍
പോവാന്‍  ഒരുങ്ങുനുണ്ട്‌ ..."
സ്നേഹിച്ചു കൊന്നു കൊണ്ട് സുബൈദാത്ത പോയി ....

ഓള് നുണ .പറയാന്....ന്ടെ  സമാധാനം ഇല്ലാതാകാന്‍ .....ഉമ്മാക്ക്  സഹിച്ചില്ല .

യുദ്ധം ജയിച്ച ക്ഷീണത്തില്‍ ടി വി കണ്ടു കൊഴിപോരിച്ചതും പത്തിരിയും തട്ടുന്ന അവന്‍ അഹങ്ഗാരതോടെ അടുകലയിലേക്ക് ഇതൊന്നും അറിയാതെ വന്നു ....
                 " ഉമ്മാ ..രണ്ടു കഷ്ണം കോഴി തന്നാ ....."

അനക്ക് ഇന്ന് ക്ലാസ്സില്ലേ ....മതി ...തിന്നത്   
തിന്നാന്‍ തുടങ്ങിയാല്‍ പിന്നെ .....നിര്തൂലാ ....
പോയി കുളിച്ചു പോവാന്‍ നോകടാ ....ഉമ്മ ഗര്‍ജിച്ചു .

എനിക്ക് വീഴേണ്ട ലോട്ട്  അവനു കിട്ടി ...

അവനു എന്നെ നോകിയപ്പോള്‍....
 "അഞ്ചു  പവന്ടെ മാലയാണ് പ്രശനം ....പറ്റുമെങ്കില്‍ ഒന്ന് മേടിച്ചു കൊടുക്കെടാ ...."ഞാന്‍  പതിയെ അവിടുന്ന് ഒഴിഞ്ഞു മാറി ....അല്ലെങ്കില്‍ ഇന്നത്തെ ഉമ്മാടെ  ഇര ഞാന്‍ ആവും....

        അങ്ങനെ അവനു ഇന്ന് കോളേജില്‍ പോവണോ വേണ്ടയോ എന്നതിന് ഒരു തീരുമാനമായി .....


No comments:

Post a Comment