6

Wednesday, 27 February 2013

എട്ട്‌ ഇട്ടു വിജയിച്ച കഥ ...




കായലിനോട് ചേര്‍ന്നു കിടന്ന മൈതാനം ...സ്കൂട്ടറുകളും  ,ബൈക്കുകളും ,കാറുകളും ,ഓട്ടോകളും നിരന്നു  കിടന്നു ...ചില    വണ്ടികള്‍ക്ക് L board ഉണ്ട് . നിലം പറ്റിയ TVS  സ്കൂട്ടെരുകള്‍  ഇന്ന് ഗമയോടെ മൈതാനത് താരമായി ഓടി കൊണ്ടിരുന്നു ...
                                 "സ്ഥലമെത്തിയല്ലോ  പടച്ചോനേ...നിറയെ ആളുണ്ട്...ഈ വണ്ടി എവടെ കൊണ്ട് നിര്‍ത്തും ? തിരിക്കാന്‍ പറ്റിയ സ്ഥലത്ത് വെക്കണം ...
ഇവിടെ ഇരിക്കട്ടെ ...."
                               
                                   " ന്ടെ ഡ്രൈവിംഗ് മാഷ് അതാ ....." ഞാന്‍ വച്ച് പിടിച്ചു ...
rehersalന്ടെ  തിക്കും തിരക്കുമാണ് ...

മാഷ് എന്നെ കണ്ടു
                                                 "ഇതങ്ങട്ടു കഴിയട്ടെ മോളെ ....ന്നട്ട് ഒന്ന് ഓടിച്ചു നോക്കാം ...ഒക്കെ മ്മക്ക് ശെരിയാക്കാം ....ഞാന്‍ പറയുന്ന പോലെ ചെയ്‌താല്‍ മതി ....."

ന്ടെ നെഞ്ചിടിപ്പ് കൂടി വന്നു ...ഓരോ കേമികള്‍ എട്ടു ഇട്ടു കളികുന്നത് ഞാന്‍ ധൈര്യം സംഭരിച്ചു നോക്കി നിന്നു ....
                                             
                                                   എനിക്കും  തന്നു ഒരു വണ്ടി ...വടിയും പിടിച്ചു ഊന്നി നിക്കണ ഒരു കിളവന്‍ വണ്ടി ....ഞാന്‍ എന്റെ ചുരിദാര്‍ ഒതുക്കി കൊണ്ട് കയറി ഇരുന്നു ....
                                      "ഇത് ഇപ്പൊ ന്ടെ കാല് എവടെ വെക്കാ ?"ഞാന്‍ സങ്കടം പറഞ്ഞു ....
                                          "  യ്യ് ആ അലകുമ്മേല്‍ വച്ചു അഡ്ജസ്റ്റ് ചെയ്യു കുട്ട്യേ ....
        ഞാനിവിടെ നിന്ന് ആഞ്ഞു ഒരുന്താണ് .... ആ എട്ടില്കൂടി  കംബിമ്മേല് തൊടാതെ ഒരു കറക്ക് ....ഇത്രേ  ഉള്ളു ....എന്തു വന്നാലും കാലു കുത്തരുത് ...."
വലിയ ചന്ദനക്കുറി തൊട്ട ആ മുഖത്തെ ധൈര്യം എന്നിലേക്ക്‌ പകര്‍ന്നു ചന്ദ്രേട്ടന്‍ .....

                          പക്ഷെ പണി പാളി .....ഹാ ന്ടിലും വണ്ടിയും ഒന്നും ഞാന്‍ ഉദ്ദേശിച്ച പോലെ അല്ല ...ഈ വണ്ടീല് ദീസേലി നു പകരം കള്ളാണോ ഒഴിച്ചത് എന്ന് ഞാന്‍  സംശയിച്ചു....കള്ളിന്ടെ ലഹരി പതിയെ ഇറങ്ങി തുടങ്ങി ...

                                       കാലു കുത്തി ഞാന്‍ ഇടക്ക്  ചുറ്റും ഒന്ന് വീക്ഷിച്ചു... പള്‍സറും   ഹോണ്ടയും തകര്‍ത്തു ഓടിച്ചു വന്നു ,പേരിനു ടെസ്റ്റ്‌ കൊടുക്കാന്‍ വന്ന  മൂന്ന് നാലുപേര്‍ ....പയ്യന്‍സ് ആണ് ...ഞാന്‍ വീഴുന്നത് കാണാന്‍ റെഡി ആയി നിക്കാണ് ... കൂട്ടത്തില്‍ എന്റെ കൂടെ കൂട്ട് വന്ന പുന്നാര  അനിയനും ....
കോന്തന്മാര്‍ .....!!!

                           എന്ടെ അടുത്ത് ഒരുത്തി....എന്താ സ്റ്റൈല് ....8 എന്നുള്ളത് 8 പ്രാവശ്യം ഇട്ടിട്ടും മതി വരാതെ 8 ഇട്ടുകൊണ്ടേയിരിക്കുന്നു ....
എനിക്ക് കുശുമ്പും പിന്നെ എന്‍ടെ അവസ്ഥ ആലോചിച്ചു ദുഖവും തോന്നി ...
എല്ലാവരും അവളെയാണ് ശ്രദ്ധികുന്നത് ...
                                  അവള് സ്ട്ട്രൈട്ടന്‍ ചെയ്ത മുടി ഒക്കെ പറപ്പിച്ചു .... ഇളം നീല ചുരിദാറും ...കാണാനും തെറ്റില്ല ...നല്ല പാലോഴിച്ച കാപ്പീടെ  നിറം .....അവള് ഓടിക്കുമ്പോള്‍ ആ മണ്ട TVS നും ഒരു അഹങ്കാരം !!!

         ഞാന്‍ ഓടിച്ചു ക്ഷീണിച്ചു  റസ്റ്റ്‌ ചെയ്യാന്‍ വേണ്ടി ഒന്നിറങ്ങി നിന്നു ....

                  പെട്ടെന്ന് .....
                                           ദേ ......പോണ് .....നിര്‍ത്താതെ .....8 കടത്തി വെട്ടി .....നേരെ....
                  കായലിലോട്ടു ....അവളലറി  .....
കണ്ടുനിന്നവര്‍ പലരും പിന്നാലെ ഓടി ......
                                 കായലരികില്‍  ചെളിയില്‍ .....പാലോഴിച്ച കാപ്പിക്ക്‌ കടുപ്പം കൂടി കറുത്ത പോലെ ...ചെളിയില്‍ മുങ്ങി നിവര്‍ന്നു നിന്നു ...പരിക്ക് കാര്യായിട്ട് ഇല്ല ...പക്ഷെ അവള്‍  ആകെ ബേജാറായി .....

                                             ഞാന്‍  ആദ്യം പേടിച്ചെങ്കിലും പിന്നെ ചിരി  വന്നു .... അവള്‍ടെ എട്ടു  കഴിഞ്ഞു .....

 വീണ്ടും rehersal തുടങ്ങി ...ഉള്ള ധൈര്യവും പോയ പോലെ ....എന്നാലും ...
                ഹാ ....അoഗവൈകല്യം ഉള്ള 8 ഞാനും ഇട്ടു തുടങ്ങി ....ഇന്നാണ് ഞാന്‍  ആദ്യായി 8 ഇടുന്നത് ....

                                    RTO എല്ലാവരെയും വിളിച്ചു ...ടെസ്റ്റ്‌ തുടങ്ങി...
മഴ ചാറി  നേരിയതായി ....അതൊരു  പെരുമഴ ആയെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു ...പക്ഷെ മഴ പോയി ....

                   8-ഉം  H-ഉം ഇട്ടു  ജയിച്ചു വരുന്നവര്‍ ....പൈലെട്ടിനേക്കള്‍ ഗമ !!!

                           എന്ടെ പേരും വിളിച്ചു....ഞാന്‍ നടന്നു ....മുന്നോട്ടു വച്ച കാല്‍ ഇനി പിന്നോട്ടില്ല ....ധൈര്യം സംഭരിച്ചു കയറി ഇരുന്നു ....
                      " ച ന്ദ്രേട്ടാ ....പെടിയാവുന്നു ....".ഞാന്‍ വിറയലോടെ പറഞ്ഞു...

ചന്ദ്രേട്ടന്‍ വണ്ടിടെ പിന്നില്‍ പിടിച്ചു ഒരൊറ്റ ഉന്തല്‍ ....."പടച്ചോനെ .....please ....ജയിപ്പിക്കണേ ....."മനസ്സുരുകി പ്രാര്‍ത്ഥിച്ചു .....

                                      പോയി.......വന്നു......ഇട്ടതു  8-ആണോ ,9 -ആണോ  അതോ പത്തോ.....ആര്കറിയാം ...തിരിച്ചെത്തി ......അത്ഭുദം !!!!
   അനിയന്‍ വന്നു കൈ തന്നു .....
                ഗംബീരാകിയ്യല്ലോ ....
ഞാന്‍ ചിരിച്ചു കൊണ്ടേ നിന്നു ....
       
  അപ്പോള്‍ ഒരു കോളേജ് വിധ്യാര്‍തിനി  ....
                               "ചേച്ചി രക്ഷപെട്ടു അല്ലെ ?
                                                              "ഹും ...."ഞാന്‍ മൂളി ....
"8 കോന്സേന്ട്രെട്ടു ചെയ്തു ഒരു പോക്ക് .കംബിംമേല്‍ തട്ടരുത് ..കാലു കുത്തരുത് ....കിട്ടുംന്നെ ..അവളെ  ഞാന്‍   സമാധാനിപ്പിച്ചു ....

"ചേച്ചി ഓടിച്ചാണ് അല്ലെ വന്നത് ?ഞാന്‍ കണ്ടു ...ആരാ പിന്നില്‍ ?
"അത് ന്ടെ അനിയനാണ് ...."ഞാന്‍ പറഞ്ഞു
                               "ശ്ശോ .....ധൈര്യം വേണം ...."അവള്‍ നിര്‍ത്തി ...

പിന്നിലോരാളില്ലാതെ വണ്ടി ഓടിക്കാന്‍ എനിക്ക് പേടിയാണ് ...അത് പ്പോ ആ കുട്ടിക്ക് അറിയ്വോ ?

                      ജയിച്ചവര്‍ക്ക്‌ ഒരു അസ്സെംബ്ലി .....RTO ന്ടെ വ്ക  കുറച്ചു ഉപദേശങ്ങള്‍ ...
                      ഇതൊക്കെ കേട്ടാലും കേട്ടില്ലെങ്കിലും സ്വന്തമായി എന്നും അഭിപ്രായങ്ങളുള്ള മലയാളികള്‍ കായലിനരികത്തു  എല്ലാം കാറ്റ് കൊണ്ട് കേട്ടു നിന്നു ....
                                ആ എട്ടു ഇടല്‍ ഞാന്‍  ഒരിക്കലും മറക്കില്ല ......
        "മറ്റവള്‍ "പിന്നീടു എട്ടു ഇട്ടോ ആവോ ?.....

No comments:

Post a Comment